Sunday, December 28, 2008

പ്രണയ വിത്ത്

കിലുക്കംകെട്ടിയ കാല്‍പ്പാദക്കിളികള്‍ കുറുകി നടന്നു
ഒറ്റക്കുരുവിമരത്തിന്‍ ചോട്ടില്‍
വിണ്ണിനും മണ്ണിനും ഇടയിലിടം തേടി
കാതരയാമൊരു ഹൃദയം,കാതരമാമൊരു ഹൃദയം।

ഒറ്റക്കിരിക്കുമ്പോള്‍ ഒറ്റയായെന്നല്ല
മറ്റൊരു മനസ്സില്‍ കുടിയേറ്റം
മറ്റുള്ളോരൊപ്പമിരിക്കുമ്പോള്‍
ഒറ്റയാവുന്നിതെന്‍ ചിത്തം

ആഴത്തില്‍ നിന്നൊരു മുത്ത്
തനിയാവര്‍ത്തനത്തിന്റെ സ്വത്ത്
ആയിരമായിരമാവര്‍ത്തിക്കാന്‍
പ്രണയത്തോടിലെ വിത്ത്

എവിടെനിന്നു വന്നാലും

എവിടെ നിന്നു വന്നാലും നീ

എവിടേക്ക് പോയാലും നീ

നില്‍ക്കൂ ഈ വഴിവക്കില്‍ നീ

ഒരു നിമിഷം ഒരു നിമിഷം

ഒരേയൊരു ഒരു നിമിഷം

പകര്‍ന്നതില്ല നീ കുടഞ്ഞിട്ട തൂവലിന്‍

മായാത്ത സ്മൃതി തന്‍ സുന്ദരമാം

പ്രണയാവേശം

പകര്‍ന്നതില്ലല്ലോ നിന്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന

ലയവര്‍ണ്ണ ചിത്രത്തിന്റെ

ലാസ്യസുധാമാധുരികള്‍........

മനമെന്നു പേരിട്ടാല്‍....

മരമെന്നു പേരിട്ടാല്‍ തണല്‍ തൂകണം

പുഴയെന്നു പേരിട്ടാല്‍ ഒഴുകീടണം

തളിരെന്നു പേരിട്ടാല്‍ പൂചൂടണം.

മനമെന്നു പേരിട്ടാല്‍ മദിച്ചിടണം।

മലയെന്നു പേരിട്ടാല്‍ മഴവില്ല് വേണം

കലയെന്നു പേരിട്ടാല്‍ പെയ്തീടണം.

മഴയെന്നു പേരിട്ടാല്‍ ആടിയുലയണം

മനമെന്നു പേരിട്ടാല്‍ മധുരിക്കണം

മധുവെന്നു പേരിട്ടാല്‍ മലരണം

വിധുവെന്നു പേരിട്ടാല്‍ കുളിരണം

ലിപിയെന്നു പേരിട്ടാല്‍ കോറണം

മനമെന്നു പേരിട്ടാല്‍ പ്രണയിക്കണം.

പുഴ

പുഴയൊഴുകും പോല്‍ നിന്‍ ചിരി
നുര പതയും നിന്‍ പൊട്ടിച്ചിരി
ഒഴുകുമോളത്തില്‍ നീട്ടിച്ചിരി
തഴുകുമീ തീരത്തിന്‍ കൂട്ടച്ചിരി

തമ്മില്‍ കണ്ടാല്‍ തീരാമിനി
എന്നില്‍ പടരും കടല്‍ പോല്‍ തീയാം മഴ
ഒന്നു തൊടുകില്‍ കലഹിക്കും പെയ്യാമഴ
വാക്കില്‍ പടരുന്നു ഹൃദയത്തില്‍ നീയാമ്മഴ