മരമെന്നു പേരിട്ടാല്‍ തണല്‍ തൂകണം
പുഴയെന്നു പേരിട്ടാല്‍ ഒഴുകീടണം
തളിരെന്നു പേരിട്ടാല്‍ പൂചൂടണം.
മനമെന്നു പേരിട്ടാല്‍ മദിച്ചിടണം।
മലയെന്നു പേരിട്ടാല്‍ മഴവില്ല് വേണം
കലയെന്നു പേരിട്ടാല്‍ പെയ്തീടണം.
മഴയെന്നു പേരിട്ടാല്‍ ആടിയുലയണം
മനമെന്നു പേരിട്ടാല്‍ മധുരിക്കണം
മധുവെന്നു പേരിട്ടാല്‍ മലരണം
വിധുവെന്നു പേരിട്ടാല്‍ കുളിരണം
ലിപിയെന്നു പേരിട്ടാല്‍ കോറണം
മനമെന്നു പേരിട്ടാല്‍ പ്രണയിക്കണം.
1 comment:
ലിപിയെന്നു പേരിട്ടാല്‍ കോറണം
മനമെന്നു പേരിട്ടാല്‍ പ്രണയിക്കണം.
Post a Comment